കൊല്ലം കൊട്ടിയത്ത് കോടതിയിൽ ഹാജരാകാൻ സമൻസ് ലഭിച്ചയാൾ ദേഹത്ത് ഡീസലൊഴിച്ച് മരിച്ചു. പള്ളിമൺ കാഞ്ഞിരത്തിങ്കൽ രഘുസദനത്തിൽ രഘുനാഥൻ പിള്ള(55)യാണ് മരിച്ചത്. ലൈസൻസില്ലാതെ ബൈക്കോടിച്ച് അപകടത്തിൽപ്പെട്ട് സഹയാത്രികൻ മരിച്ച കേസിലാണ് രഘുനാഥൻ പിള്ളക്ക് സമൻസ് ലഭിച്ചത്.
വീട്ടുകാരെ മുറിക്കുള്ളിലാക്കി കതകടച്ച ശേഷം മുറ്റത്തിറങ്ങി ദേഹത്ത് തീ കൊളുത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ രഘുനാഥനെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല