സിപിഐഎം ത്രിപുര സംസ്ഥാന സെക്രട്ടറി ഗൗതം ദാസ് അന്തരിച്ചു

 

സിപിഐ എം ത്രിപുര സംസ്ഥാന സെക്രട്ടറിയും കേന്ദ്ര കമ്മറ്റി അംഗവുമായ ഗൗതം ദാസ് അന്തരിച്ചു. കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അന്ത്യം. കോവിഡ് ബാധിതനായി അഗർത്തലയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഗൗതം ദാസിനെ രോഗം ഗുരുതരമായതിനെ തുടർന്ന് കൊൽക്കത്തയിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ബുധനാഴ്ച രാത്രിയോടെ സ്ഥിതി ഗുരുതരമാവുകയും ഇന്ന് പുലർച്ചെ ഏഴിന് മരിക്കുകയുമായിരുന്നു

70 കാരനായ ഗൗതം ദാസ് വിദ്യാർഥി പ്രസ്ഥാനത്തിലൂടെയാണ് രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. 1971ൽ പാർടി അംഗമായി. വിദ്യാർഥി സംഘടനാ രംഗത്ത് പല പദവികളും വഹിച്ചു. 1985ൽ പാർടി സംസ്ഥാന കമ്മറ്റിയംഗമായി .1994ൽ സെക്രട്ടറിയേറ്റിലും 2015ൽ കേന്ദ്ര കമ്മറ്റിയിലും അംഗമായി. ത്രിപുരയിലെ പാർടി മുഖ പത്രമായ ദേശേർ കഥയുടെ സ്ഥാപക എഡിറ്ററായിയുന്നു.