പാലക്കാട് എൻജിനീയറിംഗ് ഗവേഷക വിദ്യാർഥിനി ആത്മഹത്യ ചെയ്തു; ഗൈഡിന്റെ മാനസിക പീഡനമെന്ന് ബന്ധുക്കൾ

പാലക്കാട് കൊല്ലങ്കോട് എൻജിനീയറിംഗ് ഗവേഷക വിദ്യാർഥിനി ആത്മഹത്യ ചെയ്തു. പയ്യല്ലൂർമുക്ക് സ്വദേശി കൃഷ്ണകുമാരി(32)യാണ് തൂങ്ങിമരിച്ചത്. കോയമ്പത്തൂരിലെ സ്വകാര്യ എൻജിനീയറിംഗ് കോളജിൽ അഞ്ച് വർഷമായി ഗവേഷണം നടത്തുകയായിരുന്നു ഇവർ

ഗവേഷണ പ്രബന്ധം ഗൈഡ് നിരസിച്ചതാണ് ആത്മഹത്യക്ക് കാരണമെന്ന് സഹോദരി രാധിക ആരോപിച്ചു. ഗൈഡ് നിരന്തരം കൃഷ്ണകുമാരിയെ മാനസികമായി പീഡിപ്പിച്ചിരുന്നതായും ബന്ധുക്കൾ ആരോപിച്ചു. മെറിറ്റിൽ കിട്ടിയ സ്‌കോളർഷിപ്പിന്റെ അടിസ്ഥാനത്തിലാണ് ഗവേഷക വിദ്യാർഥിയായി ചേർന്നത്. ഡോക്ടർ എൻ രാധികയാണ് ഗൈഡാഗവേഷണ പ്രബന്ധം ഗൈഡ് നിരസിച്ചതാണ് ആത്മഹത്യക്ക് കാരണമെന്ന് സഹോദരി രാധിക ആരോപിച്ചു. ഗൈഡ് നിരന്തരം കൃഷ്ണകുമാരിയെ മാനസികമായി പീഡിപ്പിച്ചിരുന്നതായും ബന്ധുക്കൾ ആരോപിച്ചു. മെറിറ്റിൽ കിട്ടിയ സ്‌കോളർഷിപ്പിന്റെ അടിസ്ഥാനത്തിലാണ് ഗവേഷക വിദ്യാർഥിയായി ചേർന്നത്. ഡോക്ടർ എൻ രാധികയാണ് ഗൈഡായി പ്രവർത്തിച്ചിരുന്നത്.

മാനസിക പീഡനം സഹിക്കാവുന്നതിലുമപ്പുറമായതോടെയാണ് ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കൾ ആരോപിച്ചു. അതേസമയം കൃഷ്ണകുമാരിയുമായി നല്ല ബന്ധമാണുണ്ടായിരുന്നതെന്നും പ്രബന്ധത്തിൽ ചില തിരുത്തലുകൾ വരുത്തണമെന്ന് മാത്രമേ ആവശ്യപ്പെട്ടിരുന്നതുള്ളുവെന്നും ഡോ. എൻ രാധിക പ്രതികരിച്ചു.