കർണാലിൽ ഇന്ന് കർഷകരുടെ മഹാ പഞ്ചായത്ത്; അനുമതി നിഷേധിച്ചും ഇന്റർനെറ്റ് നിരോധിച്ചും സർക്കാർ

 

കർണാലിലെ പോലീസ് നടപടിക്കെതിരെ സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ ഇന്ന് മഹാപഞ്ചായത്ത്. കർണാൽ മിനി സെക്രട്ടേറിയറ്റിന് മുന്നിലാണ് മഹാ പഞ്ചായത്ത് ചേരുന്നത്. അതേസമയം മഹാപഞ്ചായത്തിന് പോലീസ് അനുമതി നിഷേധിച്ചിട്ടുണ്ട്. കർണാലടക്കം ആറ് ജില്ലകളിൽ ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തി

കർഷകരുടെ തല തല്ലിപ്പൊളിക്കാൻ നിർദേശം നൽകിയ എസ് ഡി എമ്മിനെതിരെ കൊലപാതക ശ്രമത്തിന് കേസെടുക്കണമെന്നാണ് കർഷകരുടെ ആവശ്യം. എസ് ഡി എമ്മിനെ സർക്കാർ നേരത്തെ സ്ഥലംമാറ്റിയിരുന്നു.

പോലീസ് ലാത്തിച്ചാർജിൽ മരിച്ച കർഷകനും പരുക്കേറ്റ കർഷകർക്കും ധനസഹായം നൽകണമെന്ന ആവശ്യവും കർഷകർ മുന്നോട്ടുവെച്ചിരുന്നു. എന്നാൽ ഹരിയാന സർക്കാർ ഇത് അംഗീകരിച്ചിട്ടില്ല. ഇതേ തുടർന്നാണ് പ്രതിഷേധ സൂചകമായി മഹാപഞ്ചായത്ത് ചേരുന്നത്. സുരക്ഷ കണക്കിലെടുത്ത് 80 കമ്പനി പോലീസിനെ കർണാലിന്റെ വിവിധ ഭാഗങ്ങളിൽ വിന്യസിച്ചിട്ടുണ്ട്.