സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. മലപ്പുറം തേഞ്ഞിപ്പാലം സ്വദേശി കുട്ടി ഹസൻ(67)ആണ് മരിച്ചത്. പ്രമേഹം, ഹൃദ്രോഗം, രക്തസമ്മർദം തുടങ്ങിയ രോഗങ്ങളും ഇദ്ദേഹത്തിനുണ്ടായിരുന്നു. ഈ മാസം 25നാണ് കുട്ടി ഹസന് കൊവിഡ് സ്ഥിരീകരിച്ചത്. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ 9.40ഓടെയാണ് മരണം സംഭവിച്ചത്. മൃതദേഹം കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം സംസ്കരിക്കും.
The Best Online Portal in Malayalam