തമിഴ്‌നാട്ടിൽ പെട്രോളിന് 3 രൂപ കുറയ്ക്കും; ബജറ്റിൽ വൻ പ്രഖ്യാപനവുമായി സ്റ്റാലിൻ സർക്കാർ

തമിഴ്‌നാട്ടിൽ പെട്രോൾ വില ലിറ്ററിന് 3 രൂപ കുറയ്ക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനം. സ്റ്റാലിൻ സർക്കാർ അധികാരമേറ്റതിന് ശേഷമുള്ള ആദ്യ ബജറ്റവതരണത്തിലാണ് പെട്രോളിന് മൂന്ന് രൂപ കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചത്. സംസ്ഥാന നികുതി ഇനത്തിലാണ് കുറവ് വരുത്തുന്നത്.

നികുതി കുറയ്ക്കുന്നതുകൊണ്ട് 1160 കോടി രൂപ നഷ്ടമാണെന്നും എന്നാലിത് മുഖ്യമന്ത്രി സ്റ്റാലിന്റെ തീരുമാനമാണെന്നും ധനമന്ത്രി പളനിവേൽ ത്യാഗരാജൻ പറഞ്ഞു. ആരോഗ്യ കുടുംബക്ഷേമ മേഖലയ്ക്ക് ബജറ്റിൽ 18,933 കോടി രൂപ വകയിരുത്തി. കൊവിഡ് പ്രതിരോധത്തിന് 9370 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.