അർജുനെതിരെ ഭാര്യയുടെ മൊഴിയുണ്ടെന്ന് കസ്റ്റംസ്; ജാമ്യാപേക്ഷയിൽ വിധി പറയാൻ മാറ്റി

 

കരിപ്പൂർ സ്വർണക്കടത്ത് കേസിൽ അർജുൻ ആയങ്കിയുടെ ജാമ്യഹർജിയിൽ വിധി പറയാൻ മാറ്റി. അർജുന്റെ ജാമ്യാപേക്ഷയെ കസ്റ്റംസ് ശക്തമായി എതിർത്തു. അർജുൻ ആയങ്കിക്ക് കണ്ണൂർ കേന്ദ്രീകരിച്ച് വൻ കള്ളക്കടത്ത് സംഘമുണ്ടെന്നും ജയിലിൽ കഴിയുന്ന രണ്ട് പ്രതികളുടെ പേരുപയോഗിച്ച് അർജുൻ ആളുകളെ ഭീഷണിപ്പെടുത്തിയെന്നും കസ്റ്റംസ് വാദിച്ചു

പ്രതിക്ക് ജാമ്യം അനുവദിച്ചാൽ കേസ് അട്ടിമറിക്കും. രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിലൂടെ പ്രതി സ്വർണക്കടത്ത് നടത്തി. അന്വേഷണവുമായി അർജുൻ സഹകരിക്കുമെന്നും കസ്റ്റംസ് പറയുന്നു. അർജുന് സ്വർണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് ഭാര്യയുടെ മൊഴിയുണ്ടെന്നും കസ്റ്റംസ് പറയുന്നു.