രോഗികളുടെ എണ്ണം ഇനിയുമുയർന്നേക്കാം; മൂന്നാം തരംഗ സാധ്യത ചൂണ്ടിക്കാട്ടി ആരോഗ്യമന്ത്രി

കൊവിഡ് നിയന്ത്രണങ്ങളെ അശാസ്ത്രീയത ചൂണ്ടിക്കാട്ടി പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നൽകുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് ലോക്ക് നിയന്ത്രണങ്ങൾ എല്ലാക്കാലത്തും നീട്ടിക്കൊണ്ടുപോകാൻ കഴിയില്ല. നിയന്ത്രണങ്ങൾ പരിശോധിച്ച ശേഷമാണ് നടപ്പാക്കിയത്. പുന:പരിശോധിക്കുന്നതിനെ കുറിച്ച് ആലോചിക്കില്ലെന്നും മന്ത്രി പറഞ്ഞു

കേരളത്തിലെ ജനങ്ങൾക്കും വ്യാപാരികൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന നിയന്ത്രണങ്ങളാണ് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയിരിക്കുന്നത്. കൊവിഡിന്റെ പേരിൽ പോലീസിനെ ഉപയോഗിച്ച് ജനങ്ങളിൽ നിന്ന് പിഴയീടാക്കാനാണ് നിയന്ത്രണങ്ങളെന്ന് നോട്ടീസ് നൽകിയ കെ ബാബു ആരോപിച്ചു.

കൊവിഡ് നിയന്ത്രണങ്ങളെ കുറിച്ച് മന്ത്രി പറയുന്നതാണോ ചീഫ് സെക്രട്ടറി പറയുന്നതാണോ ശരിയെന്ന് മനസ്സിലാകുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വിമർശിച്ചു. അടിയന്തര പ്രമേയത്തിന് അനുമതി നൽകാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു.