സർക്കാരുമായി പോരിന് വ്യാപാരികൾ; സ്വന്തം നിലയ്ക്ക് എല്ലാ ദിവസവും കടകൾ തുറക്കുമെന്ന് മുന്നറിയിപ്പ്

 

പെരുന്നാൾ കണക്കിലെടുത്ത് എല്ലാ കടകളും എല്ലാ ദിവസവും തുറക്കാൻ അനുമതി നൽകാത്തതിനെ തുടർന്ന് സർക്കാരുമായി കൊമ്പു കോർത്ത് വ്യാപാരികൾ. മറ്റന്നാൾ മുതൽ സ്വന്തം നിലയ്ക്ക് കടകൾ തുറക്കാനാണ് തീരുമാനം. നിലവിലെ ഇളവുകൾ പര്യാപ്തമല്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസറുദ്ദീൻ പറഞ്ഞു

കൊവിഡ് നിയന്ത്രണങ്ങളിൽ സർക്കാർ ഇന്ന് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇത് പോരെന്നും എല്ലാ ദിവസവും കടകൾ തുറക്കാൻ അനുമതി വേണമെന്നുമാണ് വ്യാപാരികളുടെ ആവശ്യം. കോഴിക്കോട് ഇന്നും ഇന്നലെയുമായി വ്യാപാരികൾ പ്രതിഷേധ സമരം നടത്തിയിരുന്നു. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിലും വ്യാപാരികൾ പ്രതിഷേധിച്ചു. ബ്യൂട്ടി പാർലറുകൾ തുറക്കാൻ അനുമതി ആവശ്യപ്പെട്ട് ബ്യൂട്ടീഷൻമാരും തെരുവിലിറങ്ങി.