ലോക് ഡൗൺ നിയന്ത്രണം ലംഘിച്ച്
താമരശ്ശേരി: ലോക് ഡൗൺ നിയന്ത്രണം ലംഘിച്ച് കട്ടിപ്പാറ അമരാട് വനത്തിൽ വിനോദ സഞ്ചാരത്തിനായി എത്തി വഴിതെറ്റി ഉൾവനത്തിൽ കുടുങ്ങിയ കാസർഗോഡ് സ്വദേശികൾക്കായി തിരച്ചിൽ തുടരുന്നു. രാത്രി മുഴുവൻ വനത്തിലൂടെ സഞ്ചരിച്ച തിരച്ചിൽ സംഘം അൽപസമയത്തിനകം ഇവർക്കരികിൽ എത്തിച്ചേരുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചു. ഇവർ കുടുങ്ങി കിടക്കുന്ന സ്ഥലം മനസ്സിലാക്കാൻ സാധിച്ചെങ്കിലും ശക്തമായ മഴയും, കാറ്റും ,ദുർഗടം പിടിച്ച പാതയും കാരണം 15 കിലോമീറ്ററിലധികം ഉൾവനത്തിൽ വേഗത്തിൽ എത്തിച്ചേരുന്നതിന് തടസ്സം സൃഷ്ടിച്ചിരുന്നു. വനം വകുപ്പ് ദ്രുത കർമ്മ സേനയും, പോലീസും, ഫയർ ഫോഴ്സും, നാട്ടുകാരും , സന്നദ്ധ പ്രവർത്തകരും രാത്രി മുതൽ കാട്കയറി കൊണ്ടിരിക്കുകയാണ്.
ഇന്നലെയാണ് യുവാക്കൾ വനത്തിൽ അകപ്പെട്ടത്.