കൊവാക്‌സിന് അനുമതി നൽകുന്ന കാര്യത്തിൽ ലോകാരോഗ്യ സംഘടനയുടെ തീരുമാനം ആറാഴ്ചക്കുള്ളിൽ

ഭാരത് ബയോടെക്കിന്റെ കൊവിഡ് പ്രതിരോധ വാക്‌സിനായ കൊവാക്‌സിന് അനുമതി നൽകുന്ന കാര്യത്തിൽ ആറാഴ്ച്ചക്കുള്ളിൽ തീരുമാനമെടുക്കുമെന്ന് ലോകാരോഗ്യ സംഘടന. നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. പൂർത്തിയാകാൻ നാല് മുതൽ ആഴ് ആഴ്ചകൾ വരെ വേണ്ടി വരുമെന്ന് ലോകാരോഗ്യ സംഘടന ചീഫ് സയന്റിസ്റ്റ് ഡോ. സൗമ്യ സ്വാമിനാഥൻ അറിയിച്ചു

മൂന്നാംഘട്ട ക്ലിനിക്കൽ പരീക്ഷണ വിവരമടക്കം ഭാരത് ബയോടെക് നേരത്തെ ലോകാരോഗ്യ സംഘടനക്ക് കൈമാറിയിരുന്നു. ലോകാരോഗ്യ സംഘടനയുടെയും നിരവധി വിദേശ രാഷ്ട്രങ്ങളുടെയും അനുമതി ലഭിക്കാത്തതിനാൽ കൊവാക്‌സിനെടുത്ത ലക്ഷണക്കണക്കിനാളുകളാണ് തിരികെ ജോലിയിൽ പ്രവേശിക്കാനാകാതെ ഇന്ത്യയിൽ തുടരുന്നത്.