കാമുകിക്ക് വീഡിയോ കോൾ ചെയ്ത് 17കാരൻ കൈ ഞരമ്പ് മുറിച്ചു; പോലീസ് പാഞ്ഞെത്തി രക്ഷപ്പെടുത്തി

 

തൃശ്ശൂർ കാട്ടൂരിൽ കാമുകിക്ക് വീഡിയോ കോൾ ചെയ്ത് ആത്മഹത്യക്ക് ശ്രമിച്ച 17കാരനെ പോലീസ് ഇടപെടലിലൂടെ രക്ഷപ്പെടുത്തി. ചിറയ്ക്കൽ പാലത്തിൽ നിന്ന് പെൺകുട്ടിക്ക് വീഡിയോ കോൾ ചെയ്ത ശേഷം കൈ ഞരമ്പ് മുറിക്കുകയായിരുന്നു കുട്ടി.

വീഡിയോ കണ്ട പെൺകുട്ടി ഉടനെ 112ലേക്ക് വിളിച്ച് പോലീസിനെ വിവരം അറിയിച്ചു. തിരുവനന്തപുരത്ത് നിന്ന് സന്ദേശമുടനെ കാട്ടൂർ പോലീസ് സ്‌റ്റേഷനിലെത്തി. തൊട്ടുപിന്നാലെ കാട്ടൂർ പോലീസ് ചിറയ്ക്കൽ പാലത്തിലേക്ക് പാഞ്ഞെത്തി.

ഇതിനിടയിൽ 17കാരന്റെ കൂട്ടുകാരും ചിറയ്ക്കൽ പാലത്തിന് സമീപം പരിഭ്രാന്തരായി പാഞ്ഞെത്തിയിരുന്നു. ഇവരും പോലീസും ചേർന്ന് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചു. വീട്ടുകാരെ വിളിച്ചുവരുത്തിയ ശേഷമാണ് പോലീസ് സംഘം തിരികെ പോയത്.