ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി: ദിവ്യ എസ് അയ്യർ പത്തനംതിട്ട കലക്ടർ; ഹരിത തൃശ്ശൂരിൽ

 

സംസ്ഥാനത്ത് ഐഎഎസ് തലപ്പത്തിൽ വൻ അഴിച്ചുപണി. ഏഴ് ജില്ലകളിൽ പുതിയ കലക്ടർമാരെ നിയമിച്ചു. ചീഫ് ഇലക്ടറൽ ഓഫീസറായിരുന്ന ടീക്കാറാം മീണയെ ആസൂത്രണ ധനകാര്യ വിഭാഗത്തിന്റെ ചുമതല ഏൽപ്പിച്ചു. സഞ്ജയ് എം കൗളാണ് പുതിയ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ.

പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹക്ക് ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷന്റെ ചുമതലയും രാജേഷ്‌കുമാർ സിൻഹക്ക് കയർ, വനം, വന്യജീവി വകുപ്പിന്റെ ചുമതലയും റാണി ജോർജിന് സാമൂഹിക നീതി, വനിതാ ശശുവികസനത്തിന്റെ ചുമതലയും നൽകി

സെക്രട്ടറിമാരായ ഡോ. ശർമിള മേരി ജോസഫ്(നികുതി, സ്‌പോർട്‌സ്, യൂത്ത് അഫേഴ്‌സ്, ആയുഷ്), ടിങ്കു ബിശ്വാൾ(തുറമുഖം, അനിമൽ ഹസ്‌ബെൻഡറി, ഡെയറി ഡവലപ്‌മെന്റ്), ആനന്ദ് സിംഗ്( പബ്ലിക് വർക്ക്, കെ എസ് ടി പി), സുരഭ് ജെയിൻ( ലോക്കൽ സെൽഫ് അർബൻ), ഡോ. രത്തൻ യു ഖേൽക്കർ( കേരള ചരക്ക് സേവന നികുതി), ബിജു പ്രഭാകർ( ട്രാൻസ്‌പോർട്ട് സെക്രട്ടറി), സി എ ലത(ഐടി, പബ്ലിക് റിലേഷൻ) എന്നിവർക്കും ചുമതലകൾ നൽകി

എം ജി രാജമാണിക്യമാണ് പട്ടികജാതി വികസനവകുപ്പ് ഡയറക്ടർ, ഡി സജിത്ത് ബാബുവിന് സിവിൽ സപ്ലൈസ് ഡയറക്ടർ സ്ഥാനവും എസ് സുഹാസിന് റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷനും ഷാനവാസിനെ മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതി ഡയറക്ടറായും നിയമിച്ചു

ഹരിത വി കുമാറാണ് തൃശ്ശൂർ ജില്ലയുടെ പുതിയ കലക്ടർ. ജാഫർ മാലിക് എറണാകുളത്തും ദിവ്യ എസ് അയ്യർ പത്തനംതിട്ടയിലും നരസിംഹുഗാരി ടി എൽ റെഡ്ഡി കോഴിക്കോട് കലക്ടറുമാകും. പി കെ ജയശ്രീയെ കോട്ടയം കലക്ടറായി നിയമിച്ചു. ഷീബ ജോർജ് ഇടുക്കിയിലും ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് കാസർകോട് കലക്ടറുമാകും.