സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്; പവന് ഇന്ന് 200 രൂപ കുറഞ്ഞു

 

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്. ബുധനാഴ്ച പവന് 200 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 35,000 രൂപയായി. ഗ്രാമിന്റെ വില 4375 രൂപയായി

രണ്ട് മാസത്തിനിടെ മാത്രം രണ്ടായിരത്തോളം രൂപയുടെ കുറവാണ് പവനുണ്ടായത്. ആഗോള വിപണിയിൽ സ്‌പോട്ട് ഗോൾഡ് ഔൺസിന് 1763.63 ഡോളറായി. ദേശീയ വിപണിയിൽ പത്ത് ഗ്രാം തനി തങ്കത്തിന് 46,518 രൂപയായി.