രാഷ്ട്രപതിയുടെ ട്രെയിന്‍ യാത്ര 15 വര്‍ഷങ്ങള്‍ക്ക് ശേഷം ജന്മനാട്ടിലേക്ക്

 

രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് ജന്മനാട്ടിലേക്ക് യാത്ര ചെയ്യുന്നത് വിമാനത്തിലല്ല, ട്രെയിനിലാണ്. 15 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ഇന്ത്യന്‍ രാഷ്ട്രപതി ട്രെയിനില്‍ യാത്ര ചെയ്യുന്നത് എന്ന പ്രത്യേകതയാണ് ഈ യാത്രയെ വ്യത്യസ്തമാക്കുന്നത്.

രാഷ്ട്രപതിയായതിന് ശേഷം ആദ്യമായാണ് രാംനാഥ് കോവിന്ദ് ജന്മാനാടായ ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ സന്ദര്‍ശനത്തിനെത്തുന്നത്. ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് സ്‌പെഷ്യല്‍ ട്രെയിനില്‍ പുറപ്പെട്ട അദ്ദേഹം യാത്രയ്ക്കിടെ സുഹൃത്തുക്കളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യും.

2006ല്‍ എപിജെ അബ്ദുല്‍ കലാമാണ് ഇതിനുമുന്‍പ് അവസാനമായി ട്രെയിനില്‍ യാത്ര ചെയ്ത ഇന്ത്യന്‍ പ്രസിഡന്റ്. ഡെറാഡൂണിലെ ഇന്ത്യന്‍ മിലിട്ടറി അക്കാദമിയുടെ പരേഡില്‍ പങ്കെടുക്കാനായിരുന്നു ആ യാത്ര.