സ്വർണക്കടത്ത് കേസിൽ മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിനെ എൻ ഐ എ വീണ്ടും ചോദ്യം ചെയ്യും. തിങ്കളാഴ്ച എൻ ഐ എയുടെ കൊച്ചി ഓഫീസിൽ ഹാജരാകാൻ നിർദേശം നൽകി. ഇന്നലെ ശിവശങ്കറിനെ അഞ്ച് മണിക്കൂറോളം നേരം ചോദ്യം ചെയ്തിരുന്നു. പേരൂർക്കട പോലീസ് ക്ലബ്ബിൽ വെച്ചാണ് ചോദ്യം ചെയ്തത്
Kerala
ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യും; കൊച്ചി ഓഫീസിൽ ഹാജരാകാൻ എൻ ഐ എ നിർദേശം
24th July 2020 MJ News Desk
Share with your friends
സ്വർണക്കടത്ത് കേസിൽ മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിനെ എൻ ഐ എ വീണ്ടും ചോദ്യം ചെയ്യും. തിങ്കളാഴ്ച എൻ ഐ എയുടെ കൊച്ചി ഓഫീസിൽ ഹാജരാകാൻ നിർദേശം നൽകി. ഇന്നലെ ശിവശങ്കറിനെ അഞ്ച് മണിക്കൂറോളം നേരം ചോദ്യം ചെയ്തിരുന്നു. പേരൂർക്കട പോലീസ് ക്ലബ്ബിൽ വെച്ചാണ് ചോദ്യം ചെയ്തത്
ശിവശങ്കർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ സ്വപ്നയെ വീണ്ടും ചോദ്യം ചെയ്യും. മൊഴിയിലെ പൊരുത്തക്കേടുകളും പരിശോധിക്കും. ഇത് വിലയിരുത്തുന്നതിന്റെ കുടി ഭാഗമായിട്ടാണ് ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യാൻ എൻ ഐ എ തീരുമാനിച്ചിരിക്കുന്നത്.
സ്വപ്നക്കും സുഹൃത്തുക്കൾക്കും കള്ളക്കടത്തുമായി ബന്ധമുണ്ടെന്ന് തനിക്കറിയില്ലായിരുന്നുവെന്നാണ് ശിവശങ്കർ ഇന്നലെ നൽകിയ മൊഴി. സരിത്തിനെ പരിചയപ്പെടുത്തിയത് സ്വപ്നയാണ്. സൗഹൃദത്തിന് അപ്പുറം ഇവരുമായി യാതൊരു ബന്ധവുമില്ലെന്നും ശിവശങ്കർ മൊഴി നൽകി.