ഡൽഹി കലാപ കേസ്: ഇന്നലെ മോചിതരായ മൂന്ന് വിദ്യാർഥികൾക്കും സുപ്രീം കോടതി നോട്ടീസ്

 

ഡൽഹി കലാപ കേസിൽ ഇന്നലെ രാത്രിയോടെ ജയിൽ മോചിതരായ മൂന്ന് വിദ്യാർഥികൾക്കും നോട്ടീസ് അയച്ച് സുപ്രീം കോടതി. ഇവർക്ക് ജാമ്യം നൽകിയ ഹൈക്കോടതി വിധിക്കെതിരെ ഡൽഹി പോലീസ് നൽകിയ ഹർജിയിലാണ് നോട്ടീസ്. വിദ്യാർഥികളുടെ ജാമ്യം റദ്ദാക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു

അമേരിക്കൻ പ്രസിഡന്റ് ഡൽഹിയിലുള്ള സമയത്താണ് സംഘർഷം നടന്നതെന്നും അതീവ ഗൗരവമുള്ള വിഷയമാണിതെന്നും പോലീസ് കോടതിയെ അറയിിച്ചു. ജാമ്യം ഉടൻ സ്‌റ്റേ ചെയ്യണമെന്നും പോലീസ് ആവശ്യപ്പെട്ടു.

വിദ്യാർഥി നേതാക്കളായ നതാഷ നർവാൾ, ദേവാംഗന കലിത, ആസിഫ് ഇഖ്ബാൽ തൻഹ എന്നിവർക്കാണ് ഇന്നലെ ഡൽഹി ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ചൊവ്വാഴ്ച ജാമ്യം നൽകിയിട്ടും ഇവരെ മോചിപ്പിക്കാതെ പോലീസ് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് ഹൈക്കോടതി ഇടപെടലിനെ തുടർന്നാണ് ഇന്നലെ രാത്രി ഇവർക്ക് പുറത്തിറങ്ങാനായത്.