അടിവാരം എലിക്കാട് സ്വദേശി വയറിംഗ് ജോലിക്കിടെ ഷോക്കേറ്റ് മരിച്ചു

അടിവാരം:എലിക്കാട് സ്വദേശി വയറിംഗ് ജോലിക്കിടെ ഷോക്കേറ്റ് മരിച്ചു. അടിവാരം എലിക്കാട് പള്ളിയാലിതൊടി ഫസൽ(23) ആണ് മരിച്ചത്.

ബാലുശ്ശേരി കിനാലൂരിൽ വയറിംഗ് ജോലി ചെയ്യുന്നതിനിടെയായിരുന്നു അപകടം.

കൂടെയുണ്ടായിരുന്ന അടിവാരം സ്വദേശി ഷംസീറിനെ പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പിതാവ്:അഹമ്മദ്കുട്ടി,
മാതാവ്, ലൈല.
മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍