മുന്നിലിരുന്ന രണ്ട് കുപ്പികൾ റൊണാൾഡോ എടുത്തുമാറ്റി; കൊക്കോ കോളയുടെ വിപണി മൂല്യത്തിൽ 520 കോടി ഡോളറിന്റെ ഇടിവ്

യൂറോ കപ്പ് വാർത്താ സമ്മേളനത്തിനിടെ തന്റെ മുന്നിലിരുന്ന കൊക്കോ കോളയുടെ രണ്ട് കുപ്പികൾ ക്രിസ്റ്റിയാനോ റൊണാൾഡോ എടുത്തുമാറ്റിയത് വലിയ വാർത്താ പ്രധാന്യം നേടിയിരുന്നു. എന്നാൽ ഇത് അവിടെ കൊണ്ടും നിന്നില്ല. ആയൊരു സംഭവത്തോടെ കൊക്കോ കോളയുടെ വിപണി മൂല്യത്തിൽ 520 കോടി ഡോളറിന്റെ ഇടിവാണ് സംഭവിച്ചത്

ഹംഗറിക്കെതിരായയ മത്സരത്തിന് മുമ്പായിരുന്നു സംഭവം. കോള കുപ്പികൾ എടുത്തുമാറ്റിയ റൊണാൾഡോ വെള്ള കുപ്പി ഉയർത്തിപ്പിടിച്ച് ഇതാണ് കുടിക്കേണ്ടതെന്ന് മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു.

ഈ വാർത്താ സമ്മേളനത്തിന് മുമ്പ് കൊക്കോ കോള കമ്പനിയുടെ ഓഹരി വില 73.02 ഡോളറായിരുന്നു. ഇതിന് പിന്നാലെ 71.85 ഡോളറായി കുറയുകയും ചെയ്തു. 1.6 ശതമാനത്തിന്റെ ഇടിവാണ് സംഭവിച്ചത്. കമ്പനിക്കുണ്ടായ നഷ്ടം 520 കോടി ഡോളറും. ജങ്ക് ഭക്ഷണ രീതികളോട് പണ്ടേ എതിർപ്പ് പ്രകടിപ്പിച്ചിട്ടുള്ള താരമാണ് റോണാൾഡോ.