രാഹുൽ താമസിച്ചതിന്റെ എല്ലാ ഇടപാടുകളും സെറ്റിൽ ചെയ്തതാണ്; വിശദീകരണവുമായി ക്വയ്‌ലോൺ ബീച്ച് ഹോട്ടൽ

കൊല്ലത്ത് മത്സ്യത്തൊഴിലാളി സംഗമത്തിനെത്തിയ രാഹുൽ ഗാന്ധി താമസിച്ച ഹോട്ടലിന്റെ വാടക നൽകിയില്ലെന്ന റിപ്പോർട്ടുകളിൽ പ്രതികരണവുമായി ദി ക്വയ്‌ലോൺ ബീച്ച് ഹോട്ടൽ രംഗത്ത്. രാഹുൽ ഗാന്ധിയും മറ്റ് പ്രമുഖരും താമസിച്ചതുമായി ബന്ധപ്പെട്ടുള്ള സാമ്പത്തിക ഇടപാടുകൾ സെറ്റിൽ ചെയ്തതാണെന്നും ഇതുമായി ബന്ധപ്പെട്ട് ക്വയ്‌ലോൺ ബീച്ച് ഹോട്ടലിന് യാതൊരു തർക്കങ്ങളും ഉണ്ടായിട്ടില്ലെന്നുമത്സ്യത്തൊഴിലാള

ഫെബ്രുവരിയിൽ കൊല്ലത്ത് എത്തിയ രാഹുൽ ഗാന്ധി ഹോട്ടലിൽ താമസിച്ച വകയിൽ ആറ് ലക്ഷത്തോളം രൂപ നൽകാനുണ്ടായിരുന്നുവെന്നാണ് പ്രചാരണമുണ്ടായത്. കോൺഗ്രസ് അനുഭാവിയായ മുഹമ്മദ് മുബാറക് മുസ്തഫയാണ് ഫേസ്ബുക്കിൽ ഇക്കാര്യം വെളിപ്പെടുത്തിയിരുന്നത്.