മലപ്പുറത്ത് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പിന്‍വലിച്ചു

 

മലപ്പുറത്ത് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പിന്‍വലിച്ചു. ഇളവുകളോടെയാണ് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പിന്‍വലിച്ചത്. ബാങ്കുകള്‍ക്ക് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ അഞ്ച് മണി വരെ പ്രവര്‍ത്തിക്കാം.

അതേസമയം സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ വീണ്ടും നീട്ടി. ജൂണ്‍ 9 വരെയാണ് ലോക്ക് ഡൗണ്‍ നീട്ടിയത്. മെയ് 30 വരെയാണ് നേരത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരുന്നത്. ഇത് നാളെ അവസാനിക്കാനിരിക്കെയാണ് വീണ്ടും നീട്ടിയത്. അതേസമയം ചില മേഖലകള്‍ക്ക് ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്.

ഇളവുകള്‍ സംബന്ധിച്ച തീരുമാനം കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി അറിയിക്കും. സ്വര്‍ണക്കടകള്‍, ടെക്‌സ്‌റ്റൈലുകള്‍, ചെരുപ്പുകടകള്‍, സ്‌കൂള്‍ കുട്ടികള്‍ക്ക് ആവശ്യമായ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ എന്നിവ ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കും

വ്യവസായ സ്ഥാനങ്ങള്‍ക്കും അനുമതി നല്‍കും. അമ്പത് ശതമാനം ജീവനക്കാരെ വെച്ച് വ്യവസായ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള തീരുമാനമാണ് സ്വീകരിച്ചിരിക്കുന്നത്. കള്ളുഷാപ്പുകള്‍ക്ക് ഭാഗികമായി പ്രവര്‍ത്തിക്കാനുള്ള അനുമതിയുണ്ടാകും