സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്; ഇന്ന് പവന് 400 രൂപ ഉയർന്നു

സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്. ആറ് ദിവസത്തെ ഇടവേളക്ക് ശേഷമാണ് സ്വർണവില ഉയരുന്നത്. പവന് ഇന്ന് 400 രൂപയുടെ വർധനവുണ്ടായി. ഒരു പവൻ സ്വർണത്തിന്റെ വില 36,880 രൂപയായി

ഗ്രാമിന് 50 രൂപ വർധിച്ച് 4610 രൂപയായി. മെയ് 20 മുതൽ 25 വരെ 36,480 രൂപയിൽ തുടരുകയായിരുന്നു സ്വർണവില. ആഗോളവിപണിയിൽ സ്‌പോട്ട്‌ഗോൾഡ് ഔൺസിന് 1900 ഡോളർ നിലവാരത്തിലേക്കുയർന്നു.

ദേശീയ വിപണിയിൽ പത്ത് ഗ്രാം തനി തങ്കത്തിന് 49,049 രൂപയായി. വെള്ളിവിലയിലും വർധനവുണ്ടായിട്ടുണ്ട്.