മയക്കുമരുന്ന് കച്ചവടം: മുംബൈയിൽ 75കാരി അറസ്റ്റിൽ, 1.2 കോടി രൂപയുടെ ഹാഷിഷും പിടിച്ചെടുത്തു

 

മയക്കുമരുന്ന് കച്ചവടം നടത്തിയെന്ന് സംശയിക്കുന്ന 75 കാരിയെ മുംബൈ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ജോഹരാബി ഷെയ്ക്കാണ് അറസ്റ്റിലായത്. മുംബൈയിലെ പടിഞ്ഞാറൻ പ്രാന്തപ്രദേശങ്ങളിൽ ഇവർ മയക്കുമരുന്ന് വിതരണ ശൃംഖല നടത്തിയിരുന്നതായാണ് റിപ്പോർട്ട്.

ഇവരുടെയും കൂട്ടാളികളുടെയും പക്കൽ നിന്നും 1.2 കോടിയുടെ ഹാഷിഷും കണ്ടെടുത്തിട്ടുണ്ട്. പന്തുകളുടെ രൂപത്തിലാണ് ഇവർ ഹാഷിഷ് സൂക്ഷിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. ബാന്ദ്രയിലെ വാട്ടർഫീൽഡ് റോഡിൽ ഹാഷിഷ് കൈമാറ്റം ചെയ്യുന്നുണ്ടെന്ന് മുംബൈ ക്രൈബ്രാഞ്ചിന് ശനിയാഴ്ച വിവരം ലഭിച്ചിരുന്നു. ഇതനുസരിച്ച് പൊലീസ് നടത്തിയ ഓപ്പറേഷനിലൂടെയാണ് മയക്കുമരുന്ന് സംഘത്തെ പിടികൂടാനായത്.