പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന്റെ ഒന്നാം ദിവസം അവസാനിച്ചു. എംഎൽഎമാരുടെ സത്യപ്രതിജ്ഞയാണ് ഇന്ന് നടന്നത്. ഇതിന് ശേഷം സഭ പിരിഞ്ഞു. നാളെ രാവിലെ 9 മണിക്ക് സഭ വീണ്ടും സമ്മേളിക്കും. ഭാഷാ വൈവിധ്യം കൊണ്ട് ശ്രദ്ധേയമായിരുന്നു എംഎൽഎമാരുടെ സത്യപ്രതിജ്ഞ
മഞ്ചേശ്വരം എംഎൽഎയായ എകെഎം അഷ്‌റഫ് സത്യപ്രതിജ്ഞ ചൊല്ലിയത് കന്നഡയിലാണ്. ദേവികുളത്ത് നിന്നുള്ള എംഎൽഎയായ എ രാജ തമിഴിലും സത്യപ്രതിജ്ഞ ചൊല്ലി
പാലാ എംഎൽഎ മാണി സി കാപ്പനും മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടൻ ഇംഗ്ലീഷിലും സത്യപ്രതിജ്ഞ ചെയ്തു. ഇടത് എംഎൽഎമാരിൽ ബഹുഭൂരിപക്ഷവും സഗൗരവത്തിലാണ് സത്യവാചകം ചൊല്ലിയത്. യുഡിഎഫ് അംഗങ്ങൾ ദൈവനാമത്തിലും സത്യവാചകം ചൊല്ലി.