കൊവിഡ് രണ്ടാം തരംഗത്തിന്റെ രൂക്ഷതയും രാജ്യത്ത് കുറഞ്ഞുവരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,40,842 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നാല് ലക്ഷത്തിന് മുകളിൽ പ്രതിദിന വർധനവുണ്ടായിരുന്ന സ്ഥിതിയിൽ നിന്നാണ് കുറവ് വന്നിരിക്കുന്നത്.
രാജ്യത്ത് ഇതുവരെ 2,65,30,132 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 3741 പേർ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചു. 3,55,102 പേർ ഒരു ദിവസത്തിനിടെ രോഗമുക്തി നേടി.
2,34,25,467 പേരാണ് ഇതിനോടകം രോഗമുക്തരായത്. 2,99,266 പേർ മരിച്ചു. നിലവിൽ 28,05,399 പേരാണ് ചികിത്സയിൽ കഴിയുന്നത്. രാജ്യത്ത് ഇതുവരെ 19.50 കോടി പേർ കൊവിഡ് വാക്‌സിൻ സ്വീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.