ലോക്ക് ഡൗൺ ഫലപ്രദമാണോയെന്ന് മേയ് മാസത്തിന് ശേഷം മനസ്സിലാകും: ആരോഗ്യമന്ത്രി

ഇപ്പോൾ ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണത്തിന്റെ ഫലം അടുത്ത മാസം ഉണ്ടാകുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ലോക്ക് ഡൗൺ എത്രത്തോളം ഫലപ്രദമായിട്ടുണ്ടെന്ന് മേയ് മാസത്തിന് ശേഷം മനസ്സിലാകും. ലോക്ക് ഡൗൺ തുടരണമോയെന്ന കാര്യത്തിൽ ഇപ്പോൾ തീരുമാനമെടുത്തിട്ടില്ല.

മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുന്നത്. പ്രതിദിന രോഗികളുടെ എണ്ണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഒക്കെ പരിശോധിച്ചതിന് ശേഷമാകും ലോക്ക് ഡൗൺ തുടരുന്നതിൽ തീരുമാനമുണ്ടാകുക.

കൊവിഡിനൊപ്പം ഡെങ്കിപ്പനി പോലുള്ള രോഗങ്ങളും പടരാനുള്ള സാധ്യതയുണ്ട്. ഇത്തരം രോഗങ്ങൾക്കെതിരെയും ജനങ്ങളുടെ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.