സ്പുട്‌നിക് വി വാക്‌സിൻ നിർമിക്കാനുള്ള സാങ്കേതിക വിദ്യ റഷ്യ കൈമാറും; ഇന്ത്യയിൽ 85 കോടി ഡോസ് നിർമിക്കും

 

സ്പുട്‌നിക് വി വാക്‌സിൻ പ്രാദേശികമായി നിർമിക്കാനുള്ള സാങ്കേതിക വിദ്യ റഷ്യ ഇന്ത്യക്ക് കൈമാറും. ഓഗസ്റ്റ് മുതൽ ഇന്ത്യയിൽ വാക്‌സിൻ ഉത്പാദനം ആരംഭിക്കുമെന്ന് റഷ്യയിലെ ഇന്ത്യൻ പ്രതിനിധി ഡിബി വെങ്കിടേഷ് ശർമ പറഞ്ഞു

സ്പുട്‌നിക് വാക്‌സിന്റെ 70 ശതമാനത്തോളവും ഇന്ത്യയിലാണ് നിർമിക്കുക. മെയ് അവസാനത്തോടെ 30 ലക്ഷത്തിലധികം ഡോസുകൾ വിതരണം ചെയ്യും. ജൂണിൽ ഇത് 50 ലക്ഷമായി ഉയർത്തും. ഓഗസ്റ്റിൽ ഇന്ത്യയിൽ ഉത്പാദനവും ആരംഭിക്കും. 85 കോടി ഡോസ് ഇന്ത്യയിൽ ഉത്പാദിപ്പിക്കാനാണ് പദ്ധതിയിടുന്നത്.