മുംബൈ ബാർജ് അപകടം: മരിച്ച മലയാളികളുടെ എണ്ണം മൂന്നായി

മുംബൈ തീരത്തെ ബാർജ് അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം മൂന്നായി. മരിച്ചവരിൽ ഒരു മലയാളിയെ കൂടി തിരിച്ചറിഞ്ഞു. വയനാട് വടുവഞ്ചാൽ സ്വദേശി സുമേഷാണ് മരിച്ചത്. ബന്ധുക്കൾക്ക് ഇതുസംബന്ധിച്ച സ്ഥിരീകരണം ലഭിച്ചു

വടുവഞ്ചാൽ മെലേ വെള്ളേരി സുധാകരന്റെ മകനാണ് സുമേഷ്. വയനാട് ഏച്ചോം മുക്രമൂല പുന്നന്താനത്ത് ജോമിഷ് ജോസഫ്, കോട്ടയം പൊൻകുന്നം അരിഞ്ചിടത്ത് ഇസ്മായിലിന്റെ മകൻ സസിൻ ഇസ്മായിൽ എന്നിവരാണ് മരിച്ച മറ്റ് രണ്ട് മലയാളികൾ. കണ്ണൂർ ഏരുവശ്ശേരി സ്വദേശി സനീഷ് ജോസഫിനെ കാണാതായിട്ടുണ്ട്

അപകടത്തിൽ ഇതുവരെ 49 പേരാണ് മരിച്ചത്. 37 പേരെ ഇനിയും കണ്ടെത്താനുണ്ട്. ഇതിൽ കൂടുതൽ മലയാളികൾ ഉൾപ്പെട്ടതായാണ് വിവരം. ഇവർക്കായുള്ള തെരച്ചിൽ തുടരുകയാണ്.