സുൽത്താൻ ബത്തേരിയിൽ വിദ്യാർഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

സുൽത്താൻ ബത്തേരി: വീടിനുള്ളിൽ വിദ്യാർഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.ബത്തേരി പൂതിക്കാട് സ്വദേശി മംഗലത്ത് വീട്ടിൽ അനന്തു കൃഷ്ണ (15) ആണ് മരിച്ചത്.
തിരുനെല്ലി ടെക്നിക്കൽ സ്കൂളിൽ പത്താംക്ലാസ് പൂർത്തിയാക്കിയ അനന്തു ഫുൾ എ പ്ലസ് ജേതാവ് കൂടിയായിരുന്നു. വീട്ടിൽ ആരുമില്ലാതിരുന്ന സമയത്താണ് കുട്ടി ആത്മഹത്യ ചെയ്തത്.മരണകാരണം വ്യക്തമല്ല. ബത്തേരി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.പോസ്റ്റുമോർട്ടത്തിനായി മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റും.

വിനോദ് കുമാർ, മായ ദമ്പതികളുടെ ഏക മകനാണ് മരിച്ച അനന്തു കൃഷ്ണ.