ഒറ്റ ദിവസം 4529 കൊവിഡ് മരണം; 24 മണിക്കൂറിനിടെ 2.67 ലക്ഷം പേർക്ക് കൂടി കൊവിഡ്‌

 

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,67,334 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഏറെക്കാലത്തിന് ശേഷം ഇത് തുടർച്ചയായ മൂന്നാം ദിവസമാണ് കൊവിഡ് പ്രതിദിന വർധനവ് മൂന്ന് ലക്ഷത്തിൽ താഴെയാകുന്നത്. അതേസമയം കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 3801 കേസുകൾ ഇന്ന് കൂടിയിട്ടുണ്ട്.

ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,54,96,330 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 4529 പേരാണ് മരിച്ചത്. 3,39,851 പേർ രോഗമുക്തരാകുകയും ചെയ്തു

നിലവിൽ 32,26,719 പേരാണ് രാജ്യത്ത് ചികിത്സയിൽ കഴിയുന്നത്. ഇതിനോടകം 18.58 കോടി പേർക്ക് കൊവിഡ് വാക്‌സിൻ നൽകിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.