ബന്ധുനിയമന വിവാദം: ലോകായുക്ത ഉത്തരവിനെതിരെ ജലീൽ നൽകിയ ഹർജിയിൽ വിധി ഇന്ന്

 

ബന്ധു നിയമന വിവാദത്തിലെ ലോകായുക്ത ഉത്തരവിനെതിരെ കെ ടി ജലീൽ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി ഉത്തരവ് ഇന്ന്. ഉച്ചയ്ക്ക് 1.45നാണ് കോടതി കേസിൽ വിധി പറയുക. ഹർജി ഫയലിൽ സ്വീകരിക്കാതെയാണ് ഹൈക്കോടതി വിധി പറയാൻ മാറ്റിയത്.

ബന്ധുനിയമന വിവാദത്തിൽ സ്വജനപക്ഷപാതവും സത്യപ്രതിജ്ഞാലംഘനവും നടത്തിയ ജലീൽ മന്ത്രിസ്ഥാനത്ത് തുടരാൻ അർഹനല്ലെന്നായിരുന്നു ലോകായുക്ത റിപ്പോർട്ട്. എന്നാൽ ലോകായുക്ത നടപടി ചട്ടവിരുദ്ധവും വഴിവിട്ടതാണെന്നും ജലീൽ ആരോപിക്കുന്നു.

പ്രാഥമികാന്വേഷണമോ, അന്തിമ പരിശോധനയോ ഉണ്ടായില്ല. ചട്ടങ്ങൾക്ക് പുറത്തുനിന്നാണ് ലോകായുക്ത നടപടികൾ സ്വീകരിച്ചതും ഉത്തരവിറക്കിയതും. ഈ സാഹചര്യത്തിൽ ലോകായുക്തയുടെ ഉത്തരവ് റദ്ദാക്കണമെന്നാണ് ജലീലിന്റെ ആവശ്യം.