ടീം മിഷൻ സുൽത്താൻ ബത്തേരി, വിക്ടറി ഹോസ്പിറ്റൽ, വിനായക ഹോസ്പിറ്റൽ, ബിനാച്ചി അക്ഷയ എന്നിവയുമായി ചേർന്ന് സുൽത്താൻ ബത്തേരിയിലെ ആർമാട്, പൂമല എന്നീ സ്ഥലങ്ങളിൽ സൗജന്യ കോവിഡ് – 19 വാക്സിനേഷൻ നൽകി

ടീം മിഷൻ സുൽത്താൻ ബത്തേരി, വിക്ടറി ഹോസ്പിറ്റൽ, വിനായക ഹോസ്പിറ്റൽ, ബിനാച്ചി അക്ഷയ എന്നിവയുമായി ചേർന്ന് സുൽത്താൻ ബത്തേരിയിലെ ആർമാട്, പൂമല എന്നീ സ്ഥലങ്ങളിൽ സൗജന്യ കോവിഡ് – 19 വാക്സിനേഷൻ നൽകി.

45 വയസ്സിന് മുകളിലുള്ള വ്യക്തികൾക്കാണ് സൗജന്യ കോവിഡ് വാക്സിനേഷനുകൾ നൽകിയത്.

രാവിലെ 9 മണിമുതൽ വൈകിട്ട് 4:30 വരെ സെൻ്ററുകൾ പ്രവർത്തിച്ചു. രണ്ട് ക്യാമ്പുകളിലായി 569 പേർ വാക്സിൻ സ്വീകരിച്ചു. രണ്ടാം വാക്സിൻ എടുത്തവരും ഇക്കൂട്ടത്തിൽപ്പെടുന്നു.

60 വയസ്സിന് മുകളിലുള്ള 51 പേർക്ക് ഒന്നാം ഡോസും 3 പേർക്ക് രണ്ടാമത്തേ ഡോസും നൽകി. പത്തോളം ക്യാമ്പുകളാണ് ടീം മിഷൻ സുൽത്താൻ ബത്തേരിയുടെ നേതൃത്വത്തിൽ തുടർന്നുള്ള വിവിധ തിയ്യതികളിലായി നടക്കുന്നത്.
ചടങ്ങിന് ഡോ. സലീം, സോണി അസാദ്, നിസാം പള്ളിയാൽ, സംഷാദ് പി, ഷമീർ ചേനക്കൽ, സഫീർ പഴേരി, നിസാർ കോബ്ലർ, നിസി അഹമ്മദ് എന്നിവർ നേതൃത്വം നൽകി.