ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ മൂന്നാം മല്‍സരത്തില്‍ കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്സും സണ്‍റൈസേഴ്സ് ഹൈദരാബാദും ഇന്ന് ഏറ്റുമുട്ടും. ചെന്നൈയില്‍ രാത്രി 7.30നാണ് മല്‍സരം. ഇയോന്‍ മോര്ഗന് നയിക്കുന്ന കൊല്‍ക്കത്ത ഇത്തവണ ശക്തരായ നിരയുമായാണ് വരവ്. ഇരുവരും മുമ്പ് 19 തവണ ഏറ്റുമുട്ടിയപ്പോള്‍ 12 തവണയും ജയം കൊല്‍ക്കത്തയ്ക്കൊപ്പമായിരുന്നു.
നൈറ്റ് റൈഡേഴസ് ടീം: ശുഭ്മാന്‍ ഗില്‍, നിതീഷ് റാണാ, രാഹുല്‍ ത്രിപാഠി, മോര്ഗന്, ദിനേഷ് കാര്‍ത്തിക്ക്, ഷാക്കിബുള്‍ ഹസ്സന്, സുനില്‍ നരേയ്ന്, ആേ്രന്ദ റസല്‍, പാറ്റ് കമ്മിന്‍സ്, കമലേഷ് നാഗര്‍കോട്ടി, പ്രസിദ്ധ് കൃഷ്ണ, വരുണ്‍ ചക്രവര്‍ത്തി.
സണ്‍റൈസേഴ്സിനായി വാര്‍ണറും ബെയര്‍സ്റ്റോയും ഓപ്പണ്‍ ചെയ്തേക്കും. വൃദ്ധിമാന്‍ സാഹ, കേദര്‍ ജാദവ്, ജാസണ്‍ ഹോള്‍ഡര്‍ എന്നിവരും ഹൈദരാബാദ് നിരയ്ക്ക് ശക്തി പകരും.
സണ്‍റൈസേഴ്സ് സാധ്യതാ ഇലവന്: ഡേവിഡ് വാര്‍ണര്‍(ക്യാപ്റ്റന്‍), ജോണി ബെയര്‍സ്റ്റോ, മനീഷ് പാണ്ഡെ, കാനെ വില്ല്യംസണ്, പ്രിയം ഗാര്‍ഗ്, വിജയ് ശങ്കര്‍, അബ്ദുല്‍ സമദ്, റാഷിദ് ഖാന്, ഭുവനേശ്വര്‍ കുമാര്‍, ടി നടരാജന്, സന്ദീപ് ശര്‍മ്മ.