രാജ്യവ്യാപകമായി വീണ്ടുമൊരു ലോക്ക് ഡൗൺ ഉണ്ടാകില്ലെന്ന് വ്യക്തമാക്കി കേന്ദ്രസർക്കാർ. കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമായ സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ വിശദീകരണം. ലോക്ക് ഡൗൺ സംബന്ധിച്ച് സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാമെന്നും കേന്ദ്രം അറിയിച്ചു
മഹാരാഷ്ട്ര, ഗുജറാത്ത്, പഞ്ചാബ്, കേരളം അടക്കം 11 സംസ്ഥാനങ്ങളിലാണ് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നത്. ഈ സംസ്ഥാനങ്ങളുമായി കേന്ദ്രം ഇന്നലെ ആശയവിനിമയം നടത്തിയിരുന്നു. ലോക്ക് ഡൗൺ പ്രഖ്യാപിച്ചാൽ ഒരുപരിധി വരെ കൊവിഡിനെ തടയാമെന്ന് ചില സംസ്ഥാനങ്ങൾ അറിയിക്കുകയായിരുന്നു
- എന്നാൽ ദേശീയതലത്തിൽ വീണ്ടുമൊരു ലോക്ക് ഡൗൺ വന്നാൽ സാമ്പത്തിക മേഖലയിലടക്കം വലിയ തിരിച്ചടിയുണ്ടാകുമെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി. എന്നാൽ നിയന്ത്രണങ്ങൾ കടുപ്പിക്കേണ്ടതുമുണ്ട്. അതിനാലാണ് സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാമെന്ന നിർദേശം വെച്ചത്. ഭാഗിക ലോക്ക് ഡൗണോ രാത്രികാല കർഫ്യൂവോ പ്രഖ്യാപിക്കാമെന്നാണ് നിർദേശം.