രാഹുൽ ഗാന്ധി ഞായറാഴ്ച വൈകുന്നേരം നേമത്ത് എത്തും. തെരഞ്ഞെടുപ്പ് പരസ്യപ്രചാരണത്തിനായി അനുവദിച്ച സമയത്തിന് മുമ്പായി രാഹുൽ നേമത്ത് കെ മുരളീധരനായി എത്തും. നേരത്തെ കെ മുരളീധരനായി പ്രചാരണത്തിന് എത്താമെന്ന് തീരുമാനിച്ച പ്രിയങ്ക ഗാന്ധി കൊവിഡ് ക്വാറന്റൈനിൽ പ്രവേശിച്ചതോടെയാണ് രാഹുൽ വരുന്നത്
ഇന്ന് രാഹുലിന് കോഴിക്കോടും കണ്ണൂരുമാണ് പ്രചാരണ പരിപാടികൾ. ഞായറാഴ്ച വൈകുന്നേരത്തോടെ രാഹുൽ തിരുവനന്തപുരത്ത് എത്തും. അഞ്ച് മണിക്ക് പൂജപ്പുരയിൽ നടക്കുന്ന പ്രചാരണ യോഗത്തിലാകും രാഹുൽ പങ്കെടുക്കുക
ഭർത്താവ് റോബർട്ട് വദ്രക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് പ്രിയങ്ക ക്വാറന്റൈനിൽ പ്രവേശിച്ചത്.