മാനന്തവാടി : നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഇടതുമുന്നണി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു.
മാനന്തവാടിയിൽ സിറ്റിംഗ് എം.എൽ.എയായ ഓ.ആർ കേളു തന്നെ ഇത്തവണയും മത്സരിക്കും. സുൽത്താൻ
ബത്തേരിയിൽ കോൺഗ്രസ് വിട്ട് സി.പി.എമ്മിൽ എത്തിയ എം.എസ് വിശ്വനാഥനാണ് സ്ഥാനാർഥി.
സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍ തിരുവനന്തപുരത്ത് എ.കെ.ജി സെന്ററില്‍ നടത്തിയ വാര്‍ത്താ സമ്മനേളനത്തിലാണ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടത്.