Headlines

മലപ്പുറത്ത് നാല് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

മലപ്പുറം മഞ്ചേരിയിൽ നാല് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. വിവിധ സ്ഥലങ്ങളിലേക്ക് വിൽപ്പനക്കായി എത്തിച്ച കഞ്ചാവുമായാണ് പെരിങ്ങന്നൂർ കുണ്ടുപറമ്പിൽ സ്വദേശി മുസ്സമ്മിൽ പിടിയാലയത്.

ഇയാളുടെ സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിദേശത്ത് നിന്ന് മാസങ്ങൾക്ക് മുമ്പാണ് മുസ്സമ്മിൽ നാട്ടിലെത്തിയത്. പിന്നീട് മയക്കുമരുന്ന് കച്ചവടത്തിലേക്ക് തിരിയുകയായിരുന്നു. കഴിഞ്ഞ ദിവസം പിടിയിലായ മയക്കുമരുന്ന് സംഘത്തിൽ നിന്നാണ് ഇയാളെ കുറിച്ച് വിവരം ലഭിച്ചത്.