സ്വർണക്കടത്ത് കേസിൽ നിർണായക തെളിവുകൾ കസ്റ്റംസിന് ലഭിച്ചു. ഒന്നാം പ്രതി സരിത്തിന്റെ സുഹൃത്ത് അഖിലിന്റെ പക്കൽ നിന്നാണ് തെളിവുകൾ കണ്ടെത്തിയത്. ഇയാളെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. കോൺസുലേറ്റിന്റെ പേരിൽ വ്യാജരേഖയുണ്ടാക്കാൻ ഉപയോഗിച്ച ലാപ് ടോപ്പ്, സീൽ നിർമിച്ച മെഷീൻ എന്നിവയാണ് പിടിച്ചെടുത്തത്.
അഖിലിനെ കസ്റ്റംസ് സംഘം ചോദ്യം ചെയ്യുകയാണ്. നേരത്തെ സരിത്തിനെ എൻ ഐ എ കോടതിയിൽ ഹാജരാക്കിയിരുന്നു. കസ്റ്റംസ് കസ്റ്റഡിയിലുള്ള ഇയാളെ ചോദ്യം ചെയ്യലിനായി വിട്ടുകിട്ടണമെന്ന് എൻ ഐ എ ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് കോടതിയിൽ എത്തിച്ചത്.