തിരുവനന്തപുരം: റോഡ് റോളറിൽ കെഎസ്ആർടിസി ബസിടിച്ച് നിരവധി പേർക്ക് പരിക്ക്. ബാലരാമപുരം കൊടിനടയിലാണ് അപകടം ഉണ്ടായിരിക്കുന്നത്. പരിക്കേറ്റവരെ ഉടൻ തന്നെ നാട്ടുകാര്‍ ആശുപത്രിയിലെത്തിക്കുകയുണ്ടായി.
തിരുവനന്തപുരം ഭാഗത്ത് നിന്നും വരികയായിരുന്ന റോഡ് റോളറിനെ അതേ ദിശയില്‍ വന്ന കെഎസ്ആര്‍ടിസി ബസ് ഇടിക്കുകയായിരുന്നു ഉണ്ടായത്. സംഭവത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഒരു മണിക്കൂറോളം ഗതാഗത തടസ്സം നേരിടുകയുണ്ടായി.