പഞ്ചാബ് തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട ഫലസൂചനകൾ പുറത്തുവരുമ്പോൾ ബിജെപിക്ക് തിരിച്ചടി. കോൺഗ്രസാണ് ഫലസൂചനകൾ പ്രകാരം മുന്നിട്ട് നിൽക്കുന്നത്. രണ്ടാം സ്ഥാനത്ത് ശിരോമണി അകാലിദളും മുന്നിട്ട് നിൽക്കുന്നു.
മൂന്ന് മുൻസിപ്പൽ കോർപറേഷനുകളിൽ കോൺഗ്രസ് വിജയമുറപ്പിച്ചു. നാലെണ്ണത്തിൽ മുന്നിട്ട് നിൽക്കുകയാണ്. എട്ട് മുൻസിപ്പൽ കോപർറേഷനുകളിലെ 2302 വാർഡുകളിലേക്കും 109 മുൻസിപ്പൽ കൗൺസിൽ നഗർ പഞ്ചായത്തുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്.
കാർഷിക നിയമങ്ങൾക്കെതിരെ കർഷക പ്രക്ഷോഭം ശക്തമായതിന് പിന്നാലെ നടന്ന തെരഞ്ഞെടുപ്പിലെ ഫലം ബിജെപിക്ക് നിർണായകമാണ്. ജനരോഷം കൃത്യമായി ഫലത്തിൽ വ്യക്തമാകുന്നുമുണ്ട്.
ബിജെപി മുൻ മന്ത്രി ത്രിക്ഷൻ സൂദിന്റെ ഭാര്യ ഹോഷിയാർപൂരിൽ നിന്ന് തോറ്റു. അമൃത്സറിലും കോൺഗ്രസാണ് മുന്നിട്ട് നിൽക്കുന്നത്.