തമിഴ്നാട്ടിലെ വിരുദുനഗറിൽ പടക്ക നിർമാണശാലക്ക് തീപിടിച്ച് എട്ട് പേർ മരിച്ചു. സാത്തൂരിലെ അച്ചൻഗുളത്തിന് സമീപത്തുള്ള ശ്രീമാരിയമ്മാൾ എന്ന പടക്ക നിർമാണ ശാലക്കാണ് തീപിടിച്ചത്
ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം. 24 പേർക്ക് അപകടത്തിൽ പരുക്കേറ്റു. ഇവരെ ശിവകാശി ആശുപത്രിയിലേക്ക് മാറ്റി. പരുക്കേറ്റവരിൽ ആറ് പേരുടെ നില ഗുരുതരമാണ്. രക്ഷാപ്രവർത്തനം തുടരുകയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല