അഭയ കേസ്: ശിക്ഷ സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് തോമസ് കോട്ടൂരും സെഫിയും ഹൈക്കോടതിയിൽ

വിചാരണ കോടതി വിധിച്ച ശിക്ഷ സ്‌റ്റേ ചെയ്യണമെന്നാവശ്യവുമായി അഭയകേസിലെ കുറ്റക്കാരെന്ന് കണ്ടെത്തിയ ഫാദർ തോമസ് എം കോട്ടൂരും സിസ്റ്റർ സെഫിയും ഹൈക്കോടതിയെ സമീപിച്ചു. സിബിഐ കോടതി ഉത്തരവിനെതിരായ അപ്പീൽ ഹൈക്കോടതിയുടെ പരിഗണനയിൽ ആയതിനാൽ ശിക്ഷ സ്റ്റേ ചെയ്യണമെന്നാണ് ആവശ്യം

28 വർഷത്തെ നിയമനടപടികൾക്ക് ശേഷമാണ് അഭയ കേസിൽ ഇരുവരെയും ശിക്ഷിച്ചത്. കൊലക്കുറ്റം അടക്കമുള്ള വകുപ്പുകൾ ഇരുവർക്കുമെതിരെ തെളിഞ്ഞിരുന്നു. എന്നാൽ വിചാരണ നടപടികൾ നീതി പൂർവമായിരുന്നില്ലെന്ന് ഇവർ ആരോപിക്കുന്നു.

ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തോമസ് കോട്ടൂർ നൽകിയ അപ്പീൽ ഹൈക്കോടതി നേരത്തെ ഫയലിൽ സ്വീകരിച്ചിരുന്നു. സിബിഐക്ക് ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.