ചെക്ക് കേസിൽ എഴുത്തുകാരനും തിരക്കഥാകൃത്തുമായ സുനിൽ പരമേശ്വരൻ അറസ്റ്റിൽ. ഇടുക്കി കാന്തല്ലൂരിൽ നിന്നാണ് സുനിൽ പരമേശ്വരനെ പോലീസ് കസ്റ്റഡിയിലെടുത്തത്.
വർക്കല സ്വദേശിയുടെ പരാതിയിലാണ് നടപടി. സുനിലിനെ വർക്കല കോടതിയിൽ ഹാജരാക്കും. അനന്തഭദ്രം, രുദ്രസിംഹാസനം എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്താണ് സുനിൽ പരമേശ്വരൻ. നിരവധി മാന്ത്രിക നോവലുകളും രചിച്ചിട്ടുണ്ട്.