തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാള്‍ ആത്മഹത്യക്ക് ശ്രമിച്ചു. കൊല്ലം സ്വദേശിയായ 52കാരനാണ് തൂങ്ങിമരിക്കാന്‍ ശ്രമം നടത്തിയത്. മരത്തില്‍ നിന്ന് വീണു പരുക്കേറ്റതിനെ തുടര്‍ന്നാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്. കൊവിഡ് സംശയത്തെ തുടര്‍ന്ന് നിരീക്ഷണത്തിലാക്കുകയായിരുന്നു
ഇന്ന് രാവിലെ ആരോഗ്യപ്രവര്‍ത്തകര്‍ എത്തിയപ്പോഴാണ് ആത്മഹത്യാ ശ്രമം കണ്ടത്. ഉടനെ രക്ഷപ്പെടുത്തി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മെഡിക്കല്‍ കോളജിലെ കൊവിഡ് വാര്‍ഡില്‍ നേരത്തെയും രണ്ട് പേര് ആത്മഹത്യ ചെയ്തിരുന്നു.