ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത മുഖ്യ വിവരാവകാശ കമ്മീഷണറാകും. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നിയമമന്ത്രി എ കെ ബാലനും ചേർന്ന സമിതിയുടേതാണ് തീരുമാനം.
ഈ മാസം 28ന് ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്ന് വിരമിക്കാനിരിക്കെയാണ് പുതിയ ചുമതല. അപേക്ഷിച്ച പതിനാലു പേരിൽ നിന്നാണ് വിശ്വാസ് മേത്തയെ തെരഞ്ഞെടുത്തത്. സമിതി നിർദേശിച്ച വിശ്വാസ് മേത്തയുടെ പേര് ഗവർണർക്ക് കൈമാറും. വിൻസൺ എം പോൾ വിരമിച്ച ഒഴിവിലേക്കാണ് നിയമനം.