Headlines

വട്ടപ്പാറ വളവിൽ വീണ്ടും അപകടം: ലോറി മറിഞ്ഞ് ഡ്രൈവറും സഹായിയും മരിച്ചു

വളാഞ്ചേരി വട്ടപ്പാള വളവിൽ വീണ്ടും വാഹനാപകടം. ലോറി മറിഞ്ഞ് രണ്ട് പേർ മരിച്ചു. തിരൂരിൽ നിന്ന് പൊള്ളാച്ചിയിലേക്ക് പോയ ലോറിയാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ശബരി എന്ന മുത്തുകുമാറും സഹായി അയ്യപ്പനുമാണ് മരിച്ചത്

നിർമാണ പ്രവർത്തനങ്ങൾക്കുള്ള കമ്പിയുമായി പോയ ലോറിയാണ് അപകടത്തിൽപ്പെട്ടത്. മുപ്പതടി താഴ്ചയിലേക്ക് വീണ ലോറിയിൽ നിന്ന് ഏറെ നേരം പണിപ്പെട്ടാണ് ഡ്രൈവറെയും സഹായിയെയും പുറത്തെടുത്തത്. ദേശീയപാതിയിൽ സ്ഥിരം അപകടം നടക്കുന്ന മേഖലയാണിത്. കഴിഞ്ഞ ദിവസവും ഇവിടെ ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചിരുന്നു.