വിവാഹാഘോഷത്തിനിടെ നാട്ടുകാരുമായി സംഘർഷം; പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

മാവേലിക്കരയിൽ വിവാഹാഘോഷങ്ങൾക്കിടെ ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തട്ടാരമ്പലം മറ്റം വടക്ക് പനച്ചിത്തറയിൽ രഞ്ജിത്(33) ആണ് മരിച്ചത്. 26ാം തീയതിയാണ് സംഘർഷം നടന്നത്

വിവാഹ വീട്ടിലെത്തിയവർ റോഡിൽ കൂടി നിന്ന് മാർഗതടസ്സം സൃഷ്ടിച്ചതുമായി ബന്ധപ്പെട്ട തർക്കം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. നാട്ടുകാരനായ യുവാവിനെ മർദിച്ചത് അറിഞ്ഞെത്തിയ ഒരു സംഘം രഞ്ജിത്തിനെ ആക്രമിക്കുകയായിരുന്നു. തലയ്ക്ക് പരുക്കേറ്റ് ചികിത്സയിലിരിക്കെയാണ് രഞ്ജിത് മരിച്ചത്