വിവാഹാഘോഷത്തിനിടെ നാട്ടുകാരുമായി സംഘർഷം; പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

മാവേലിക്കരയിൽ വിവാഹാഘോഷങ്ങൾക്കിടെ ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തട്ടാരമ്പലം മറ്റം വടക്ക് പനച്ചിത്തറയിൽ രഞ്ജിത്(33) ആണ് മരിച്ചത്. 26ാം തീയതിയാണ് സംഘർഷം നടന്നത് വിവാഹ വീട്ടിലെത്തിയവർ റോഡിൽ കൂടി നിന്ന് മാർഗതടസ്സം സൃഷ്ടിച്ചതുമായി ബന്ധപ്പെട്ട തർക്കം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. നാട്ടുകാരനായ യുവാവിനെ മർദിച്ചത് അറിഞ്ഞെത്തിയ ഒരു സംഘം രഞ്ജിത്തിനെ ആക്രമിക്കുകയായിരുന്നു. തലയ്ക്ക് പരുക്കേറ്റ് ചികിത്സയിലിരിക്കെയാണ് രഞ്ജിത് മരിച്ചത്

Read More

പാണക്കാട്ടേക്ക് ഇനിയും പോകും; വിജയരാഘവന് പോകാൻ കഴിയാത്തതിന്റെ പരിഭവമെന്ന് ഉമ്മൻ ചാണ്ടി

യുഡിഎഫിനെതിരെ സങ്കുചിത രാഷ്ട്രീയ താത്പര്യത്തോടെയാണ് സിപിഎം വിമർശനം ഉന്നയിക്കുന്നതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. എ വിജയരാഘവന്റെ പ്രസ്താവനകളെല്ലാം ഇതിന്റെ ഭാഗമായാണ്. യുഡിഎഫ് നേതാക്കളുടെ പാണക്കാട് സന്ദർശനത്തെ പോലും വർഗീയമായാണ് വിജയരാഘവൻ കാണുന്നത് പാണക്കാട്ടേക്ക് ഇനിയും പോകും. പോകാൻ കഴിയാത്തതിന്റെ പരിഭവമാണ് വിജയരാഘവൻ പറഞ്ഞു തീർക്കുന്നത്. കിട്ടാത്ത മുന്തിരി പുളിക്കുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി യുഡിഎഫ് നേരിടും അവസരത്തിനൊത്ത് രാഷ്ട്രീയ നിലപാട് മാറ്റുന്ന പാർട്ടിയാണ് സിപിഎം. കെ എം മാണിയുടെ പാർട്ടിയുമായി വരെ…

Read More

രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര ഇന്ന് ആരംഭിക്കും; ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും

യുഡിഎഫിന്റെ ഐശ്വര്യ കേരളയാത്രക്ക് ഇന്ന് കാസർകോട് നിന്ന് തുടക്കമാകും. സംശുദ്ധം, സദ്ഭരണം എന്ന മുദ്രവാക്യമുയർത്തിയാണ് യാത്ര. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യാത്ര ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും. വൈകുന്നേരം നാല് മണിക്ക് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ മുല്ലപ്പള്ളി രാമചന്ദ്രൻ, പി കെ കുഞ്ഞാലിക്കുട്ടി, പി ജെ ജോസഫ്, എംഎം ഹസൻ തുടങ്ങിയ നേതാക്കൾ പങ്കെടുക്കും നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് യാത്ര സംഘടിപ്പിക്കുന്നത്. പ്രവർത്തകരെയും നേതാക്കളെയും തെരഞ്ഞെടുപ്പിന് സജ്ജമാക്കുക, സർക്കാരിനെതിരായ പ്രചാരണം സംസ്ഥാനത്തുടനീളം സജീവമാക്കുക, സ്ഥാനാർഥി…

Read More

ഗായകൻ സോമദാസ് ചാത്തന്നൂർ അന്തരിച്ചു

ഗായകൻ സോമദാസ് ചാത്തന്നൂർ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 42 വയസ്സായിരുന്നു. കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. കൊവിഡ് ബാധയെ തുടർന്നാണ് സോമദാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് വൃക്കയ്ക്കും രോഗബാധ കണ്ടെത്തി. കഴിഞ്ഞ ദിവസം കൊവിഡ് മുക്തനായിരുന്നു. വാർഡിലേക്ക് മാറ്റാൻ ഇരിക്കെയാണ് ഹൃദയാഘാതം സംഭവിച്ചത്. ഐഡിയ സ്റ്റാർ സിംഗറിലൂടെയാണ് സോമദാസ് പരിചിതനാകുന്നത്. ഗാനമേള വേദികളിലും സജീവമായിരുന്നു. ബിഗ് ബോസ് മത്സരാർഥിയുമായിരുന്നു. ഭാര്യയും നാല് മക്കളുമുണ്ട്.  

Read More