കൊല്ലത്ത് പോക്സോ കേസ് പ്രതി കൊവിഡ് നിരീക്ഷണ കേന്ദ്രത്തിൽ തൂങ്ങിമരിച്ച നിലയിൽ. പത്ത് വയസ്സുകാരിയായ മകളെ പീഡിപ്പിച്ച കേസിലെ പ്രതിയും അഞ്ചൽ സ്വദേശിയുമായ യുവാവാണ് തൂങ്ങിമരിച്ചത്
കൊല്ലം ഡോക്ടർ നായേഴ്സ് ആശുപത്രിയിൽ കൊവിഡ് നിരീക്ഷണത്തിലായിരുന്നു. ഭാര്യ ജോലിക്ക് പോയ സമയത്ത് മകളെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് ഇയാൾക്കെതിരെ കേസെടുത്തത്. തുടർന്ന് ഒളിവിൽ പോയ യുവാവ് അഭിഭാഷകനൊപ്പം സ്റ്റേഷനിൽ ഹാജരാകുകയായിരുന്നു.