കെപിസിസി അധ്യക്ഷനാകൻ താത്പര്യം പ്രകടിപ്പിച്ച് കെ സുധാകരൻ. അധ്യക്ഷ സ്ഥാനത്തിരിക്കാൻ താത്പര്യമുണ്ട്. ദേശീയ നേതാക്കളെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. അതേസമയം സ്ഥാനം ലഭിക്കുന്നത് സംബന്ധിച്ച് ഔദ്യോഗിക വിവരം ലഭിച്ചിട്ടില്ലെന്നും സുധാകരൻ പറഞ്ഞു
കെ വി തോമസിനെ പാർട്ടി നഷ്ടപ്പെടുത്തില്ലെന്നും സുധാകരൻ പറഞ്ഞു. കെവി തോമസ് ഇടതുമുന്നണിയിലേക്ക് പോകുമെന്ന അഭ്യൂഹം ശക്തമാകുന്നതിനിടെയാണ് പ്രതികരണം. മുഖ്യമന്ത്രി സ്ഥാനത്തേക്ക് യുഡിഎഫ് പരിഗണിക്കുന്നവരിൽ രമേശ് ചെന്നിത്തലയും ഉണ്ടെന്നും സുധാകരൻ പറഞ്ഞു
തദ്ദേശ തെരഞ്ഞെടുപ്പിൽ മുല്ലപ്പള്ളി രാമചന്ദ്രൻ മത്സരിക്കാൻ തീരുമാനിച്ച സാഹചര്യത്തിലാണ് കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് സുധാകരൻ താത്പര്യം അറിയിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ നേതൃ മാറ്റം അണികളും ശക്തമായി ഉയർത്തിയിരുന്നു.